സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് കൂടും, വർദ്ധനവ് നാലു മാസത്തേക്ക്

Wednesday 01 February 2023 8:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധന ബാധകമല്ല. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.

87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞവർഷം ജൂണിൽ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.