മണ്ണമ്പറ്റ പുന്നാംപറമ്പ് പൂരം നാളെ, വലിയാറാട്ട് ഇന്ന്
Thursday 02 February 2023 12:26 AM IST
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പുന്നാംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരം നാളെ ആഘോഷിക്കും. വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ ഗണപതി ഹോമം, ഏഴിന് ദേവീമാഹാത്മ്യ പാരായണം, എട്ടരയ്ക്ക് ആറാട്ടെഴുന്നെള്ളിപ്പ്, ഒമ്പതിന് പൂമൂടൽ, വൈകിട്ട് നാലിന് പാനവരവ്, നാലര മുതൽ തിറ, പൂതൻ വരവ്, അഞ്ചിന് വേലയിറക്കം, ആറിന് നിറമാല, രാത്രി എട്ടിന് വെടിക്കെട്ട്, 8.30ന് മെഗാഷോ, ഒമ്പതിന് സമൂഹകളം, പുലർച്ചെ അഞ്ചിന് കാളകളി, എട്ടരക്ക് ആറാടി കുടിവെപ്പ് തുടർന്ന് അരിയേറ്, പൂമൂടൽ, കൊടിയിറക്കം എന്നിവ നടക്കും.
വലിയാറാട്ട് ദിനമായ ഇന്ന് രാവിലെ ഏഴരയ്ക്ക് സോപാന സംഗീതം, 8.30ന് ആറാട്ടെഴുന്നെള്ളിപ്പ്, പൂമൂടൽ, വൈകിട്ട് അഞ്ചിന് സർപ്പബലി, ആറിന് നിറമാല, ആറരക്ക് പഞ്ചവാദ്യം, എട്ടിന് നൃത്ത നൃത്യങ്ങൾ, ഒമ്പതിന് കളംപാട്ട്, രാത്രി 12 മുതൽ കാളവേല സംഗമം എന്നിവ നടക്കും.