ബിൽഡേഴ്‌സ് കൺവെൻഷൻ

Thursday 02 February 2023 12:37 AM IST

കൊച്ചി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) സംസ്ഥാന കൺവെൻഷൻ ഈമാസം നാലിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30ന് ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ നജീബ് മണ്ണേലിൽ അദ്ധ്യക്ഷത വഹിക്കും. 18 സെന്ററുകളിൽ നിന്ന് 400 പ്രതിനിധികൾ പങ്കെടുക്കും. ചർച്ചയിൽ എം.വി. ആന്റണി, വർഗീസ് കണ്ണമ്പള്ളി, ബി. ചന്ദ്രമോഹനൻ, വി.എസ്. ജയചന്ദ്രൻ, പോൾ ടി. മാത്യു, പി.എൻ. സുരേഷ് എന്നിവർ പങ്കെടുക്കും. 'വെൽനസ് വിസ്ഡം' എന്ന ചർച്ച ഡോ. ജി.എൻ. രമേശ് മോഡറേറ്റ് ചെയ്യും. മാനേജ്‌മെന്റ് ടോക്കിൽ എ.ആർ. രഞ്ജിത്ത് പങ്കെടുക്കും.