പ്രമേഹ രോഗ നിർണയ ക്യാമ്പ്

Thursday 02 February 2023 12:45 AM IST

കൊച്ചി: ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡ്, കൊച്ചിൻ സെൻട്രൽ, ഡിസ്ട്രിക്ട് 318 സി, മാ കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ പ്രമേഹ നിർണയ ക്യാമ്പ് നടത്തി. ലയൺസ് മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ബി. ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കുമ്പളം രവി, സാവിയോ ജോർജ്, ഷാജി തോമസ്, കെ. വിജയകുമാർ, ബോബി കുര്യൻ, യേശുദാസ് വേണാട്ട്, ദീപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. മറ്റു മെട്രോ സ്റ്റേഷനുകളിലും ക്യാമ്പ് നടത്തുമെന്ന് സെക്രട്ടറി കെ.ബി. ഷൈൻ കുമാർ അറിയിച്ചു.