അർജുനൻ മാസ്റ്റർ പുരസ്‌കാരം
Thursday 02 February 2023 12:56 AM IST
കൊച്ചി: എം.കെ. ഫൗണ്ടേഷന്റെ മൂന്നാമത് പുരസ്‌കാരത്തിന് സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർ അർഹനായി. മലയാള, നാടക ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളാണ് പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ശില്പവും 25,000രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് എറണാകുളം ഫൈൻ ആർട്ട്‌സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മന്ത്രിമാർ, രാഷ്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെയും കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി.