'സോയിൽ അസംബ്ളി"

Thursday 02 February 2023 12:03 AM IST

കൊച്ചി: പരിസ്ഥിതിയുടെ അതിജീവനത്തിനുള്ള കൂട്ടായ്മ ലക്ഷ്യമിടുന്ന 'സോയിൽ അസംബ്ളി"ക്ക് ബിനാലെയിൽ തുടക്കം. വർത്തമാനകാല സാഹചര്യത്തിൽ സോയിൽ അസംബ്ലി ഏറെ പ്രസക്തമാണെന്ന് വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ പ്രസിഡന്റ് ഡേവിഡ് കുസുമ പറഞ്ഞു. കാലാവസ്ഥാമാറ്റം സംബന്ധിച്ച പുതിയ ആശയവിനിമയങ്ങൾക്ക് മേള വഴിയൊരുക്കുമെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. മണിപ്പാൽ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരിന്ദം ദാസ്, സ്ഥാപക ഡയറക്ടർ ഗീത നാരായണൻ, ഡബ്ല്യു.ഡി.ഒ സെനറ്റ് അംഗം ശ്രീനി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. ബിനാലെ ആർട്ട് റൂമിൽ ഇന്നും നാളെയും രാവിലെ പത്തിന് രണ്ടു ശില്പശാലകൾ നടക്കും.