ശരീരസൗന്ദര്യ മത്സരം നാലിന്
Thursday 02 February 2023 1:11 AM IST
കൊച്ചി: ബോഡി ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് എറണാകുളം സംഘടിപ്പിക്കുന്ന 45-ാമത് മിസ്റ്റർ എറണാകുളം ശരീരസൗന്ദര്യ മത്സരം നാലിന് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ്, വനിതകൾ, ഭിന്നശേഷിക്കാർ, സ്‌പോർട്‌സ് ഫിസിക് ഇനത്തിൽ പുരുഷ,വനിത എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. നൂറോളം ക്ലബുകളിൽ നിന്നായി നാനൂറിലേറെ മത്സാർത്ഥികൾ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാമെന്ന് അസോസിയേഷൻ സെക്രട്ടറി അഭിൽ ജോൺ മാനുവൽ, ചെയർമാൻ എ.ജെ. സേവ്യർ ജോസഫ് എന്നിവർ പറഞ്ഞു.