ഭാരത്‌നെറ്റ് ഉദ്യമി പദ്ധതി

Thursday 02 February 2023 12:16 AM IST

കൊച്ചി: കേന്ദ്രസർക്കാരിന്റെ ഭാരത്‌നെറ്റ് ഉദ്യമി പദ്ധതി വഴി ജില്ലയിലെ ഗ്രാമീണ മേഖലകളിൽ പ്രാരംഭ ചെലവുകളില്ലാതെ ബി.എസ്.എൻ.എൽ ഫൈബർ ഇന്റർനെറ്റ് സേവനം നൽകുന്നു. 399 രൂപ മുതലുള്ള പ്രതിമാസ പ്ലാനുകളിൽ ലഭ്യമാണ്. നിലവിലെ ലാൻഡ് ഫോൺ കണക്ഷൻ ഭാരത്‌നെറ്റിലേക്ക് മാറ്റുന്നവർക്ക് പ്രതിമാസം 200 രൂപ വീതം ആറു മാസത്തേക്ക് വാടക ഇളവുണ്ട്. ഇതിനു പുറമേ, 599 രൂപയ്ക്കു മുകളിലുള്ള പ്ലാൻ എടുക്കുന്നവർ ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ വാടക ഒന്നിച്ച് അടച്ചാൽ വൈഫൈ മോഡം സൗജന്യം. അടുത്തമാസം 31നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9400488111 (വാട്‌സാപ്) എന്ന നമ്പറിൽ ബന്ധപ്പെടണം.