'ഫ്ലോർ മില്ലുകൾക്ക്‌ ദൂരപരിധി വേണം'

Thursday 02 February 2023 12:38 AM IST
കേരള സംസ്ഥാന ചെറുകിട റൈസ്,ഫ്ലോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പിടിഎ റഹീം.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ദൂരപരിധി നിശ്ചയിക്കാതെ ആവശ്യത്തിലധികം ഫ്ലോർ മില്ലുകൾക്ക്‌ അനുമതി നൽകുന്നത് നിലവിലുള്ള മില്ലുകൾ അടച്ചുപൂട്ടാൻ കാരണമാകുമെന്നും അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും 
 ഇക്കാര്യത്തിൽ വേണ്ട നടപടി കൈക്കൊള്ളണമെന്നും
 കേരള സംസ്ഥാന ചെറുകിട റൈസ്,ഫ്ലോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
. കുന്ദമംഗലം
 പന്തീർപാടം ഉണ്ണിമോയി ഹാജി നഗറിൽ നടന്ന സമ്മേളനം
 പി.ടി.എ റഹീം.എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് സെയ്‌തൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ കെ ഹരീന്ദ്രനാഥ്, ജനറൽ സെക്രട്ടറി
ശ്രീലാൽ, ട്രഷറർ ജെ.ബി.എ അൻസാർ, ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ, ബാപ്പു ഹാജി സിന്ദൂർ, രാജേഷ് അംബിക, പ്രകാശൻ വടകര, ഉമർ മൗലവി കൊയിലാണ്ടി, ഇബ്രാഹിം ഹാജി ഓമശ്ശേരി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement