വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

Thursday 02 February 2023 12:11 AM IST

പത്തനംതിട്ട : കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന വർഷ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരളത്തിന് അകത്തുളള സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് ആദ്യ അവസരത്തിൽ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പിജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അപേക്ഷിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ നിന്ന് ഫോം ലഭിക്കും. ഫോൺ : 0468 2 327 415.