എയർഫോഴ്‌സിൽ റിക്രൂട്ട്‌മെന്റ് റാലി

Thursday 02 February 2023 12:17 AM IST

പത്തനംതിട്ട : എയർ ഫോഴ്‌സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്‌മെന്റ് റാലി തുടങ്ങി. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്നും ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ ഡപ്ലോമ അല്ലെങ്കിൽ ബി.എസ് സി ഉള്ള ഉദ്യോഗാർത്ഥികൾ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ചെന്നൈ താംബരത്തെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ നടക്കും. വിശദവിവരങ്ങൾക്ക് www.airmenselection.cdac.in. ഫോൺ: 0484 2 427 010, 9188 431 093