ആർ.എസ്.പി വാഹന പ്രചരണ ജാഥ
Thursday 02 February 2023 12:20 AM IST
അടൂർ : ആർ.എസ്.പി ജില്ലാ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ അഡ്വ.കെ.എസ്.ശിവകുമാറിന് പ്രചരണ പതാക അദ്ദേഹം കൈമാറി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.സി.വിജയൻ അദ്ധ്യക്ഷനായിരുന്നു. ദേശീയ സമിതി അംഗം പി.ജി.പ്രസന്നകുമാർ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കലാനിലയം രാമചന്ദ്രൻ നായർ, ആർ.എം.ഭട്ടതിരി, മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു, എൻ.സോമരാജൻ, ബി.ശ്രീപ്രകാശ്, പുരുഷോത്തമൻ നായർ, കെ.എൻ.മുരളീധരൻ എന്നിവർ സംസാരിച്ചു.