രസതന്ത്ര സെമിനാർ

Thursday 02 February 2023 12:25 AM IST

പത്തനംതിട്ട : എറണാകുളം സെന്റ് ആൽബർട്ട്, പത്തനംതിട്ട കതോലിക്കേറ്റ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കേളേജുകളിലെ രസതന്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയും സെന്റ് ആൽബെർട്ട് കേളേജിൽ ദ്വിദിന ദേശീയ സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ.ജെ.എൻ. മൂർത്തി സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.ജെ.എൻ.മൂർത്തി, ഡോ.സജീവൻ ടി. പി, ഡോ.ടിആർ.സത്യകീർത്തി എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ കതോലിക്കേറ്റ് കേളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ, ഡോ.സുനിൽ ജേക്കബ്, ഡോ.രജേഷ് കുഞ്ഞൻ പിള്ള, ഡോ.വിജയ് ജോൺ, ഡോ.നിഫി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.