ഗാന്ധി സ്മൃതി സംഗമം
Thursday 02 February 2023 12:39 AM IST
ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും ഡോക്യുമെന്ററി പ്രദർശനവും നടത്തി. ജില്ലാപഞ്ചായത്ത് അംഗം ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.കെ.ജെ.സിനി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ലെജു പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ.പ്രകാശ്, പി.ടി.എ പ്രസിഡന്റ് എസ്.വി. വിജയൻ, ഹെഡ്മിസ്ട്രസ് കെ.എം സെലീന, അദ്ധ്യാപകൻ പി.ജി ആനന്ദൻ,സോഷ്യൽ സയൻസ് ക്ലബ് കൺവീനർ പി.വി സുജ, ബി.ആർ.സി ട്രെയിനർ ജിജി സാം, ക്ലസ്റ്റർ കോ- ഓർഡിനേറ്റർ ബെൻസിലാൽ എന്നിവർ സംസാരിച്ചു.