ഗാന്ധിഭാരതം ക്വിസ് മത്സരം

Thursday 02 February 2023 12:26 AM IST

പരപ്പനങ്ങാടി: 75 -ാമത് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നവജീവൻ വായനശാലയുടെ യുവത വിഭാഗം സംഘടിപ്പിച്ച ഗാന്ധിഭാരതം ക്വിസ് മത്സരത്തിൽ പി.ഫസൽ റഹ്മാൻ ഒന്നാം സമ്മാനാർഹനായി. കെ.മുർഷിദ രണ്ടാം സ്ഥാനം നേടി. പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ നടന്ന ക്വിസ് മത്സരത്തിന് കെ.കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകി. മുനിസിപ്പൽ കൗൺസിലർ മഞ്ജുഷ പ്രലോഷ് വിജയികൾക്കുള്ള ഉപഹാരവും കാഷ് പ്രൈസും വിതരണം ചെയ്തു. യുവത പ്രസിഡന്റ് കെ.പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്യ ,​ ആനന്ദ് കളരിക്കൽ, കെ.പി,.മനീഷ്,​ പി.ജിഷ്ണു എന്നിവർപ്രസംഗിച്ചു.