മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയുടെ വിതരണ ഉദ്ഘാടനം

Thursday 02 February 2023 12:27 AM IST

വണ്ടൂർ: മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിയുടെ വിതരണ ഉദ്ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഷിദ് നിർവഹിച്ചു. പഞ്ചായത്തിലെ 638 വനിതാ ഗുണഭോക്താക്കൾക്കായി 9,57,000 രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. വാർഡ് മെമ്പർമാരായ പി. അൻവർ, എൻ. മുഹമ്മദ് ബഷീർ, കെ.സി. സിബി കുമാർ, കെ.പി. സക്കീന, ഹസ്‌കർ മഠത്തിൽ, കൃഷി ഓഫീസർ ജി. ലിനി തുടങ്ങിയവർ സംസാരിച്ചു.