ജാസോ ഫാഷൻ ലോഗോ പ്രകാശനം

Thursday 02 February 2023 1:30 AM IST
കൊച്ചിയിൽ ആരംഭിക്കുന്ന ജാസോ ഫാഷൻസ് ബുട്ടീക്കിന്റെ ലോഗോ പ്രകാശനം തോമസ് ഉമ്മൻ,പി.എസ്.എജിലാൽ, ഫെമിത ലത്തീഫ് എന്നിവർ ചേർന്ന് നിർവഹി​ക്കുന്നു.

കൊച്ചി : പ്രമുഖ പ്രവാസി വ്യവസായി തോമസ് ഉമ്മന്റെ നേതൃത്വത്തിൽ കൊച്ചി ചക്കരപ്പറമ്പിൽ ആരംഭിക്കുന്ന ജാസോ ഫാഷൻസ് ബുട്ടീക്കിന്റെ ലോഗോ പ്രകാശനം ചെയ്തു. തോമസ് ഉമ്മൻ, പി.എസ്.എജിലാൽ, ഫെമിത ലത്തീഫ് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നി​ർവ്വഹി​ച്ചത്.