സാധാരണക്കാർക്കായി​ പദ്ധതി​കൾ

Thursday 02 February 2023 1:43 AM IST
മുരളി രാമകൃഷ്ണൻ

47.8 കോടി പ്രധാനമന്ത്രി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതുൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നത് സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (യു.ഐ.ഡി.എഫ്) പ്രവർത്തനക്ഷമമാക്കുന്നതോടെ ടിയർ 2, ടിയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഉത്തേജനം ലഭിക്കും.

ബാങ്കിംഗ് മേഖലയ്ക്ക് ഗുണകരം

ബാങ്കിംഗ് മേഖലയെ സംബന്ധി​ച്ച് പ്രധാനമായും രണ്ട് സുപ്രധാന നിർദേശങ്ങളാണ് ബഡ്ജറ്റി​ൽ മുന്നോട്ടുവച്ചിട്ടുള്ളതെന്ന് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് വെങ്കട്ടരാമൻ വെങ്കടേശ്വരൻ പറഞ്ഞു. കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തിയത് ഇത് ഗ്രാമീണ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും. എം.എസ്.എം.ഇകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിലേക്ക് 9000 കോടി രൂപ കൂടി വകയിരുത്തി പരിഷ്‌കരിച്ചതാണ്. ഇതുവഴി രണ്ട് ലക്ഷം കോടി രൂപയുടെ അധിക ഈടുരഹിത വായ്പാ ഗ്യാരണ്ടി ലഭ്യമാകും.