ഹരിതകർമസേനയ്ക്ക് പരിശീലനം നൽകി

Thursday 02 February 2023 12:46 AM IST
ഹരിതകർമ്മസേനഅംഗങ്ങൾക്കുള്ള ഫയർആന്റ് സേഫ്റ്റി പരിശീലനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകർമസേന അംഗങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി പരിശീലനം നൽകി. എം.സി.എഫ് /എം.ആർ.എഫ് കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻ കരുതൽ സംബന്ധിച്ച് ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്തുമായി സഹകരിച്ചാണ് പരിശീലനം. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ്‌ റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ. കെ അശോകൻ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സിനീഷ്, ഹോം ഗാർഡ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വംനൽകി. അഗ്നിസുരക്ഷ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ, ഗ്യാസ് കുറ്റികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, പാമ്പ് കടിയേറ്റൽ സ്വീകരിക്കേണ്ട മുൻകരുതൽ എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു. ബ്ലോക്ക്‌ എക്സ്റ്റൻഷൻ ഓഫീസർ ലിനീഷ്, പെരുവയൽ ഹരിതകർമ്മസേന സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു.