സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാത്തത് നിരാശാജനകം
Thursday 02 February 2023 1:53 AM IST
കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമായി തന്നെ നിലനിർത്തിയത് നിരാശാജനകമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിപ്പിച്ചത് വില അല്പം വർദ്ധിക്കാനിടയാക്കി. 69000 രൂപയായിരുന്ന ഒരു കിലോഗ്രാം വെള്ളിയുടെ വില ബഡ്ജറ്റിൽ 5 ശതമാനം ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതോടെ 3450 രൂപ വർദ്ധിച്ചിട്ടുണ്ട്. ആദായ നികുതി സ്ലാബ് 7 ലക്ഷം രൂപയാക്കി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നു. സ്വർണാഭരണ വ്യവസായത്തിന്റെ അടിസ്ഥാന വികസനത്തിന് ജുവലറി പാർക്കുകൾ, ബുള്ളിയൻ ബാങ്ക് തുടങ്ങിയവ സംബന്ധിച്ച് ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.