പരിശോധനയും ശിക്ഷയും ഉറപ്പാക്കും: മന്ത്രി വീണ

Thursday 02 February 2023 1:54 AM IST

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനയും കുറ്റവാളികൾക്ക് ശിക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. പ്രോസിക്യൂഷൻ നടപടി കുറ്റമറ്റതാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ ലാ ഓഫീസറെ നിയോഗിക്കും. ഭക്ഷണത്തിൽ മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണ്. എല്ലാ ജില്ലകളിലും മൊബൈൽ പരിശോധന ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. മൈക്രോബയോളജി ലാബിന് മൂന്നുമാസത്തിനകം അക്രഡിറ്റേഷൻ ലഭിക്കും. കാറ്ററിംഗ് സ്ഥാപനങ്ങൾക്കടക്കം ലൈസൻസ് നിർബന്ധമാക്കി. യു.ഡി.എഫ് കാലത്ത് പ്രതിവർഷം വെറും 358 പരിശോധനകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരുപതിനായിരത്തിന് മുകളിൽ പരിശോധനകൾ നടത്തുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.