ശരിയായ ചുവടുവയ്പ്

Thursday 02 February 2023 1:56 AM IST
രമേഷ് കല്യാണാമൻ

കൊച്ചി​: ചുരുക്കത്തി​ൽ ബഡ്ജറ്റ് ശോഭനവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് കല്യാണ് ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഘടനാപരമായ നയത്തിലൂടെയും നിയന്ത്രണാധിഷ്ഠിത ചട്ടക്കൂടിലൂടെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പുരോഗമനപരമായ ബഡ്ജറ്റ് സുസ്ഥിരമായ ഭാവിക്ക് കളമൊരുക്കുന്നു. നികുതി സ്ലാബിലെ മാറ്റങ്ങൾ മൂലം വരുമാനം വർദ്ധിക്കുന്നത് ചെലവ് ശേഷി മെച്ചപ്പെടുത്തും. സംഘടിത ജ്വല്ലറി റീട്ടെയിൽ വ്യവസായം ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ഉപഭോക്തൃ മേഖലയ്ക്കും ഇത്ഗുണം ചെയ്യും. പരമ്പരാഗത കരകൗശലത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കുന്നതിനുള്ള മുൻകൈയെടുക്കലാണ് പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാന് പരിപാടി​യെന്ന് രമേഷ് കല്യാണരാമൻ പറഞ്ഞു.