നൈപുണ്യ വികസനത്തിന് പ്രധാന്യം നൽകുന്നു

Thursday 02 February 2023 1:52 AM IST
ആസ്റ്റർ മെഡ് സി​റ്റി​

കൊച്ചി​: നൈപുണ്യ വികസനത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ബഡ്ജറ്റ് ആണിതെന്ന് ആസ്റ്റർ ഡി​.എം. ഹെൽത്ത് കെയർ ഫൗണ്ടർ ആൻഡ് മാനേജി​ംഗ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആവശ്യത്തിന് നഴ്‌സുമാർ ഇല്ലാത്തത് ആരോഗ്യരംഗം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ ഭാഗമായി 157 നഴ്‌സിംഗ്കോളേജുകൾ കൂടി തുടങ്ങുമെന്ന പ്രഖ്യാപനം ഇതിനൊരു പരിഹാരമാണ്. എന്നാൽ ആരോഗ്യരംഗത്തിന് മുഴുവൻ പൊതുവെ ഗുണമുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല. വി​ദേശ രാജ്യങ്ങളിൽ നികുതി നൽകുന്ന ഇന്ത്യക്കാർക്ക്, സ്വന്തം രാജ്യത്ത് നിന്നുള്ള വരുമാനസ്രോതസുകൾക്ക് നികുതിയിളവ് നൽകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രവാസികൾക്ക് നാട്ടലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് നിരക്കിലെ ഇളവുകൾ, വിരമിച്ച ശേഷം ഇന്ത്യയിൽ മടങ്ങിയെത്തുമ്പോൾ വേണ്ട ആരോഗ്യ പദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയില്ല.