ബജറ്റ് യുവജന വിരുദ്ധം: ഡി.വൈ.എഫ്.ഐ
Thursday 02 February 2023 12:58 AM IST
തിരുവനന്തപുരം: യുവജനവിരുദ്ധവും പൂർണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനഃസ്ഥാപിക്കുവാനോ പുനഃസൃഷ്ടിക്കുവാനോ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വഞ്ചിച്ചുക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന കേവല പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് മാറിയിരിക്കുകയാണ്.