ആദായനികുതി ഇളവുകൾ ഏറെ ഗുണകരം: എസ്.ആർ.പി

Thursday 02 February 2023 12:00 AM IST

തൃശൂർ: കേന്ദ്ര ബഡ്ജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ രാജ്യത്തെ മദ്ധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്നതിൽ സംശയമില്ലെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ. അശോകൻ. ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയതായുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഏറെ സ്വാഗതാർഹമാണ്. ബഡ്ജറ്റിലെ ഏഴ് മുൻഗണനാ ലക്ഷ്യങ്ങളും ശ്രദ്ധേയങ്ങളാണ്. സാമ്പത്തികവളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നതാണ് ബഡ്ജറ്റ് വ്യക്തമാക്കുന്നതെന്നും വി.കെ. അശോകൻ പറഞ്ഞു.