ബഫർ സോൺ: സുപ്രീംകോടതി വിധി മറച്ചു വയ്ക്കാൻ ശ്രമമെന്ന് മന്ത്രി

Thursday 02 February 2023 1:07 AM IST

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയാക്കിയുള്ള സുപ്രീംകോടതി വിധി മറച്ചു വയ്ക്കാൻ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ജനവാസ മേഖലയേയും തൊഴിലിടങ്ങളേയും കൃഷിയിടങ്ങളെയും ബഫർസോണിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. ഇതിനായി രണ്ടു തരം നീക്കങ്ങളാണു നടത്തിയിട്ടുള്ളത്. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദഗ്ദ്ധ സമിതിയിൽ സംസ്ഥാനം റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതിയിലെ മോഡിഫിക്കേഷൻ ഹർജിയിൽ കേരളം കക്ഷിചേർന്നുവെന്നും എം.എം.മണിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.