വയോജന കമ്മിഷൻ പരിഗണനയിൽ: മന്ത്രി ബിന്ദു

Thursday 02 February 2023 1:08 AM IST

തിരുവനന്തപുരം: വയോജന കമ്മിഷൻ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആർ.ബിന്ദു. വയോജനങ്ങളുടെ ക്ഷേമത്തിന് മാർഗനിർദ്ദേശം നൽകുക, അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുക,വയോജന സംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവയായിരിക്കും ചുമതല. വയോജനങ്ങൾക്ക് സംരക്ഷണവും ചികിത്സയും നിയമസഹായവും ഉറപ്പാക്കും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സംവിധാനം മനുഷ്യരിലേക്കും വ്യാപിച്ചെന്നും വയോജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും എം.രാജഗോപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.