സാങ്കേ. യൂണി. റിസർച്ചർ ഒഫ് ദി ഇയർ അവാർഡിന് അപേക്ഷിക്കാം
Thursday 02 February 2023 1:14 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ റിസർച്ചർ ഒഫ് ദ ഇയർ അവാർഡിന് അദ്ധ്യാപകർക്ക് 20നകം അപേക്ഷിക്കാം. എൻജിനിയറിംഗ്,ടെക്‌നോളജി മേഖലകളിൽ നടത്തിയിട്ടുള്ള സംഭാവനകളും ഗവേഷണങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. പേറ്റന്റുകൾ,ഗവേഷണ പ്രസിദ്ധീകരണങ്ങൾ,ഏറ്റെടുത്ത ഗവേഷണ പദ്ധതികൾ,പി.എച്ച്.ഡികളുടെ എണ്ണം,അഞ്ച് വർഷത്തിനിടെ അപേക്ഷകൻ നേതൃത്വം നൽകിയ ബി.ടെക്,എം.ടെക് പ്രോജക്ടുകൾ എന്നിവയാണ് മാനദണ്ഡങ്ങൾ.സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എൻ.ബി.എ അംഗീകൃത വകുപ്പുകളുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകർക്കും അപേക്ഷിക്കാം. പ്രായപരിധി 50. അപേക്ഷാഫോം www.ktu.edu.inൽ.