നിയമസഭ ഇന്നലെ മുതൽ പൂർണമായും ഡിജിറ്റൽ

Thursday 02 February 2023 1:17 AM IST

തിരുവനന്തപുരം: നിയമസഭാ സാമാജികർ ഇന്നലെ മുതൽ ഇ-എം.എൽ.എമാരായി. കാലങ്ങളായി എം.എൽ.എമാർ ഹാജർ രേഖപ്പെടുത്തിയിരുന്ന ഹാജർബുക്കും പേനയും എം.എൽ.എമാരുടെ പ്രവേശനകവാടത്തിൽ ഇന്നലെ അപ്രത്യക്ഷമായി. ഇനി എം.എൽ.എമാരുടെ ഹാജർ കമ്പ്യൂട്ടർ വഴിയാണ്. ഹാളിനകത്ത് പ്രവേശിച്ച ശേഷം ഇരിപ്പിടത്തിലെ കമ്പ്യൂട്ടറിൽ അവരവർക്ക് അനുവദിച്ചുകൊടുത്ത യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ഹാജർ രേഖപ്പെടും. ഇങ്ങനെ ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ബയോമെട്രിക് മോഡലിൽ പഞ്ചിംഗ്/ലോഗിൻ ചെയ്ത് കയറാം. ഇന്നലെ എല്ലാ എം.എൽ.എമാരും ഇ-സിഗ്നേച്ചറിംഗ് മുഖേനയാണ് ഹാജർ രേഖപ്പെടുത്തിയത്. നിയമസഭാ സമ്പൂർണ ഡിജിറ്റൽ വത്കരണത്തിന്റെ ഭാഗമായിട്ടാണ് ഇ-സിഗ്നേച്ചറിംഗിലേക്ക് സഭ ഇന്നലെ പ്രവേശിച്ചത്.