റേഷൻ കടകളുടെ പ്രവർത്തനസമയം പുതുക്കി

Thursday 02 February 2023 12:24 AM IST

പത്തനംതിട്ട : ജില്ലയിലെ റേഷൻ കടകളുടെ ഈ മാസത്തെ പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു. ആറു മുതൽ 11 വരെയും 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒന്നു വരെയാണ് പ്രവർത്തനസമയം. ഒന്നു മുതൽ നാല് വരെയും 13 മുതൽ 17 വരെയും 27, 28 ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴുവരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്.