അങ്കമാലി മോർണിംഗ് സ്റ്റാറിന് ഡബിൾ എ പ്ലസ്

Thursday 02 February 2023 12:24 AM IST
നാക് അവലോകന റിപ്പോർട്ട് പിയർ ടീം പ്രിൻസിപ്പലിനു കൈമാറുന്നു

കൊച്ചി: നാക് അക്രഡിറ്റേഷന്റെ ഭാഗമായി നടന്ന നാലാം സൈക്കിൾ പൂർത്തിയായപ്പോൾ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് ഡബിൾ എ പ്ലസ് ഗ്രേസ് നേടി. ചത്തിസ്ഗഢിലെ ഹേം ചന്ദ് യാദവ് സർവകലാശാല വൈസ് ചാൻസലർ ഡോ. അരുണ പാൾട്ട, പഞ്ചാബ് കാർഷിക സർവകലാശാല പ്രൊഫസർ നീന സിംഗല, മഹാരാഷ്ട്ര മൺഗമൽ ഉദറാം കോളേജ് ഒഫ് കൊമേഴ്സ് മുൻ പ്രിസിപ്പൽ ഡോ. വിജയലക്ഷ്മി നമ്പ്യാർ തുടങ്ങിയവർ ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് രണ്ട് ദിവസം നീണ്ടുനിന്ന വസ്തുതാ പരിശോധനകൾ പൂർത്തിയാക്കിയത്.