അപേക്ഷ സമർപ്പിക്കാനുളള തീയതി നീട്ടി
Thursday 02 February 2023 12:31 AM IST
തിരുവനന്തപുരം:പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ),(കാറ്റഗറി നമ്പർ 596/2022) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 8ലേക്ക് ദീർഘിപ്പിച്ചു. നിശ്ചിത പരിചയ യോഗ്യത പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുവാനുള്ള സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്തീരുമാനം. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പരിചയ യോഗ്യത ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു.