കെ-ടെറ്റ് ഫലം: 33,138 പേർക്ക് ജയം
Thursday 02 February 2023 12:36 AM IST
തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാല് വിഭാഗങ്ങളിലായി 1,24,996 പേർ പരീക്ഷ എഴുതിയതിൽ 33,138 പേർ വിജയിച്ചു. റിസൾട്ട് www.ktet.Kerala.gov.inൽ.
പരീക്ഷാ ഫലം യഥാസമയം പ്രസിദ്ധീകരിക്കാതിരുന്നതിനാൽ പി. എസ്.സി പരീക്ഷയ്ക്ക് അവസരം നഷ്ടമായെന്ന് ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു. അഞ്ചു വർഷത്തിലൊരിക്കൽ പി. എസ്.സി അപേക്ഷ ക്ഷണിക്കുന്ന എച്ച്. എസ്.ടി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ജനുവരി 18ന് അവസാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് സ്‌പെഷ്യൽ കേസായി പരിഗണിച്ച് പി.എസ്.സി പരീക്ഷ എഴുതാൻ അവസരം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.