അപകടസാദ്ധ്യതയുള്ള കേബിളുകൾ നീക്കംചെയ്യും: സി.ഒ.എ
Thursday 02 February 2023 12:02 AM IST
കൊച്ചി: റോഡരികുകളിലുള്ള കേബിളുകളിൽ കുരുങ്ങി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ആവശ്യമില്ലാത്ത കേബിളുകൾ പൂർണമായും ഒഴിവാക്കുവാനും അപകടകരമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉയർത്തി സ്ഥാപിക്കാനും സംഘടനയിൽ ഉൾപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ). 2014ന് ശേഷം കെ.എസ്.ഇ.ബി പോസ്റ്റുകളിൽക്കൂടി ഒന്നിലധികം കേബിളുകൾ വലിക്കുന്നതിന് അനുവാദം നൽകിയതിന്റെ ഭാഗമായി കേബിൾ ഓപ്പറേറ്റർമാർക്ക് പുറമെ നിരവധി ഇന്റർനെറ്റ് സേവനദാതാക്കളും പോസ്റ്റുകളിൽകൂടി കേബിൾ വലിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ.വി. രാജൻ, പി.എസ്. രജനീഷ് എന്നിവർ പങ്കെടുത്തു.