വയോജനവേദി ഉദ്ഘാടനം
Thursday 02 February 2023 12:10 AM IST
ചാത്തന്നൂർ : കിഴക്കനേല ജവഹർലാൽ നെഹ്റു സ്മാരക ഗ്രന്ഥശാലയിൽ വയോജനവേദി രൂപീകരിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വയോജന വേദി പ്രസിഡന്റ് എസ് ഉണ്ണികൃഷ്ണപിള്ള, എം.എച്ച്. അബ്ദുൽ ജലീൽ, സദാശിവൻ വൈദ്യൻ, രാജേന്ദ്രൻ പിള്ള എന്നിവരെ ലൈബ്രറി നേതൃസമിതി കൺവീനർ മുരളീധരക്കുറുപ്പ് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന മംഗലത്ത്, റീനാ ഫസൽ എന്നിവർ സ്കൂൾ കലോത്സവ വിജയികൾക്കും പെൺപക്ഷ വായനാമത്സര വിജയികൾക്കും സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി എസ്.എസ്.വിഷ്ണു, ബിജു കിഴക്കനേല, സുരേഷ് തോട്ടത്തിൽ, ജി.സത്യശീലൻ, വിജയൻ ശ്രുതിലയം, അഡ്വ. ഇളംകുളം ജെ. വേണുഗോപാൽ, സുമേഷ് വൈദ്യൻ, എ.അജിത്ത്, ലതാകുമാരി, അമൃത ബി.പിള്ള എന്നിവർ സംസാരിച്ചു.