കോൺഗ്രസ് വിജയാഘോഷ പദയാത്ര

Thursday 02 February 2023 12:17 AM IST

ഏരൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിജയാഘോഷ പദയാത്ര നടത്തി.പഴയേരൂർ,കരിമ്പിൻ കോണം,അയിലറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പദയാത്രകൾ കാഞ്ഞുവയലിൽ സമാപിച്ചു. ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.കൊച്ചുമ്മൻ അദ്ധ്യക്ഷനായി. സമാപനം സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ആയിരനല്ലൂർ മണ്ഡലം പ്രസിഡന്റ് അഷറഫ് സ്വാഗതം പറഞ്ഞു. അഞ്ചൽ സോമൻ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് സേവാദൾ കൊല്ലം ജില്ലാ കോർഡിനേറ്റർ നെട്ടയം സുജി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി.വേണുഗോപാൽ, വൈസ് പ്രസിഡന്റ് സി.ജെ.ഷോം,പത്തടി സുലൈമാൻ,രാജശേഖര പിള്ള, സുമേഷ് വിളക്കുപാറ,പി.വി.പ്രകാശ്, ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അനുരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബാൻ, യൂത്ത് കോൺഗ്രസ് ആയിരനല്ലൂർ മണ്ഡലം പ്രസിഡന്റ് രജീഷ് മണ്ഡലം ഭാരവാഹികളായ ബിജു,പാണയം റെജി,നിസാം,മോഹനൻ,ശശിധരൻ പിള്ള,രാജേഷ് ജവാദ്, സുലൈമാൻ മുസലിയാർ തുടങ്ങിയവർ പങ്കെടുത്തു.