ആർ.എസ്.പി വാഹന പ്രചരണ ജാഥ

Thursday 02 February 2023 1:02 AM IST

ചാത്തന്നൂർ: കേന്ദ്ര,​ സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. തളരുന്ന കേരളം,​ തഴയ്ക്കുന്ന ഭരണ വർഗ്ഗം എന്ന മുദ്രാവാക്യം ഉയത്തി നടത്തിയ ജാഥ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ജി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. അഴിമതിക്കും, വിലക്കയറ്റത്തിനും, പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ശക്തമായ സമരപരിപാടികൾക്ക് ആർ.എസ്.പി രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥ ക്യാപ്റ്റൻ ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷാലു വി. ദാസിന് പതാക കൈമാറി.

കൊട്ടിയം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്ലക്കാട് ടിങ്കു അദ്ധ്യക്ഷനായി. രാജൻകുറുപ്പ്, ശാന്തികുമാർ, പരവൂർ നഗരസഭ കൗൺസിലർ മാരായ ഗീത,മിനി, രാധാകൃഷ്ണൻ, ശ്രീകുമാർ, ഉണ്ണികൃഷ്ണൻപിള്ള തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ, തുളസീധരൻ,സുധീഷ്കുമാർ,വിനിൽകുമാർ എന്നിവർ

സ്വീകരണ യോഗങ്ങൾക്ക് നേതൃത്വം നൽകി.