ത്രോബാൾ ജില്ലാ ചാമ്പ്യൻഷിപ്പ്

Thursday 02 February 2023 1:16 AM IST

കരുനാഗപ്പള്ളി: ജില്ലാ ത്രോബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ജില്ലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ വി.രാജൻ പിള്ള ഉദ്ഘാടനം ചെയ്തു. ജെ.പി.ജയലാൽ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.രശ്മിദേവി സ്വാഗതം പറഞ്ഞു. സ്പോട്സ് കൗൺസിൽ അംഗം നൗഫിൻ സംസാരിച്ചു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. എസ്.ടി.സാബുജാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വീണ റാണി, പി.രശ്മിദേവി എന്നിവർ സംസാരിച്ചു.