നിരാശയിലും ആശ്വാസ കിരണങ്ങളേറെ

Thursday 02 February 2023 1:57 AM IST

തിരുവനന്തപുരം: എയിംസും, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരവും സ്വപ്നമായി ഷിക്കുമ്പോഴും,കേരളത്തിന് ആശ്വാസം നൽകുന്ന ഏറെ വകകൾ കേന്ദ്ര ബഡ്ജറ്റിലുണ്ട്. വന്ദേഭാരതിനായി തയ്യാറാക്കുന്ന രാജ്യത്തെ 2000കിലോമീറ്റർ റെയിൽവേ ട്രാക്കിൽ തിരുവനന്തപുരം - മംഗലാപുരം പാതയും ഉൾപ്പെടുത്തിയതാണ് അതിലൊന്ന്.

ആശ്വാസം:

വായ്പാ പരിധി 3.5% നിലനിറുത്തും . വികസനത്തിന് 50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ പലിശ രഹിത വായ്പയായി 1000 കോടി

റബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയത് വിലത്തകർച്ചയ്ക്ക് പരിഹാരമാവും

 ചെറുകിട,ഇടത്തരം വ്യവസായ വായ്പയ്ക്ക് ഒരു ശതമാനം സബ്സിഡി നൽകാൻ 900 കോടി. ഒരു ലക്ഷം സംരംഭങ്ങൾക്ക് പ്രയോജനം.

ഐ.ടി.ഇലക്ട്രോണിക്സ് കസ്റ്റംസ് തീരുവ ഇളവ്

ഇ - വാഹനങ്ങളുടെ ബാറ്ററി വില കുറച്ചു

കേരളത്തിന്റെ യംഗ് ഇന്റേൺഷിപ്പ് ദേശീയതലത്തിലേക്ക്. 47ലക്ഷം യുവാക്കൾക്ക് മൂന്ന് വർഷത്തേക്കാണ് ഇന്റേൺഷിപ്പ് .

ആദായനികുതി പരിഷ്ക്കാരം പത്തു ലക്ഷം സർവ്വീസ്, പെൻഷൻകാർക്ക് ഗുണം

ബാങ്ക്,പൊതുമേഖലാ ജീവനക്കാർക്ക് ലീവ് സറണ്ടർ, റിട്ടയർമെന്റ് ആനുകൂല്യത്തിലെ നികുതിയിളവ് മൂന്ന് ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി‌

പഴയ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാനുള്ള കാർബൺ നിരാകരണ പദ്ധതി സഹായം സർക്കാർ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി.പോലുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കും .

കോസ്റ്റൽ ഷിപ്പിംഗ് പ്രോത്സാഹന പദ്ധതിയും ,സംസ്ഥാന സർക്കാരിന്റെ പുനർഗേഹം ഉൾപ്പെടെയുള്ള പദ്ധതികൾ ഉൾപ്പെടുത്താവുന്ന 6000 കോടിയുടെ മത്സ്യമേഖലാ വികസന പദ്ധതിയും.

 50 ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും 'അപ്‌നാദേശ് ദേഖ് "പദ്ധതി

ആദിവാസികൾക്കായി അരിവാൾ രോഗ നിർമ്മാർജ്ജന പദ്ധതി

കണ്ടൽകാട് വികസന പദ്ധതി

ഗ്രീൻ ഹൈഡ്രജൻ എനർജി പദ്ധതിക്ക് 19,700 കോടി.

 മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്സിംഗ് കോളേജ്.

ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിന് കൂടുതൽ പണം.

കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഗുണകരം.

നിരാശ:

 എയിംസിനുള്ള കാത്തിരിപ്പ് വിഫലം

സിൽവർ ലൈനിന് അംഗീകാരമില്ല

തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചു

പ്രവാസികൾക്ക് പുനരധിവാസ പാക്കേജില്ല

പ്ളാന്റേഷൻ വികസന പദ്ധതി അവഗണിച്ചു