കിവികളുടെ നെഞ്ചത്ത് ഇന്ത്യൻ സ്പെഷ്യൽ ഗില്ലാട്ടം

Thursday 02 February 2023 4:54 AM IST

ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്

മൂന്നാം മത്സരത്തിൽ 168 റൺസിന്റെ തകർപ്പൻ ജയം

ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി (പുറത്താകാതെ 63 പന്തിൽ 126)​

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​നി​ർ​ണാ​യ​ക​മാ​യ​ ​മൂ​ന്നാം​ ​മ​ത്സ​ര​ത്തി​ൽ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ ​ത​ക​ർ​ത്ത് ​ത​രി​പ്പ​ണ​മാ​ക്കി​ ​ഇ​ന്ത്യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ ​ര​യും​ ​സ്വ​ന്ത​മാ​ക്കി.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ബാ​റ്റിം​ഗി​ലും​ ​ബൗ​ളിം​ഗി​ലും​ ​നി​റ​ഞ്ഞാ​ടി​യ​ ​ഇ​ന്ത്യ​ 168​ ​റ​ൺ​സി​ന്റെ​ ​റെക്കാഡ് ജ​യ​ത്തോ​ടെ​യാ​ണ് ​പ​ര​മ്പ​ര​ ​ജേ​താ​ക്ക​ളാ​യ​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​ശു​ഭ്മാ​ൻ​ ​ഗി​ല്ലി​ന്റെ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​നേ​ടി​യ​ത് 234​ ​റ​ൺ​സാ​ണ്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡ് 12.1​ ​ഓ​വ​റി​ൽ​ 66​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ വെ​ടി​ക്കെ​ട്ട് ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​ ​ബാ​റ്രിം​ഗ് ​ത​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫോ​മി​ല​ല്ലാ​ത്ത​ ​ഇ​ഷാ​ൻ​ ​കി​ഷ​നെ​ ​(1​)​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്ട​മാ​യി.​ ​ബ്രെ​യ്സ്‌​വെ​ൽ​ ​ഇ​ഷാ​നെ​ ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കു​മ്പോ​ൾ​ ​ഇ​ന്ത്യ​ൻ​ ​അ​ക്കൗ​ണ്ടി​ൽ​ 7​ ​റ​ൺ​സെ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​രാ​ഹു​ൽ​ ​ത്രി​പ​തി​ക്കൊ​പ്പം​ ​(22​ ​പ​ന്തി​ൽ​ 44​ ​)​ ​ഗി​ൽ (പുറത്താകാതെ 63 പന്തിൽ 126)​​ ​ഇ​ന്ത്യ​ൻ​ ​സ്കോ​റു​യ​ർ​ത്തി.​ 42​ ​പ​ന്തി​ൽ​ ​അ​തി​വേ​ഗത്തിൽ ​ 80​ ​റ​ൺ​സ് ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ 9​-ാം​ ​ഓ​വ​റി​ൽ​ ​ത്രി​പ​തി​യെ​ ​ലോ​ക്കി​ ​ഫെ​ർ​ഗു​സ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ഇ​ഷ് ​സോ​ധി​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ത്ത​ത്.​ 4​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ത്രി​പ​തി​യു​ടെ​ ​ഇ​ന്നിം​ഗ്സ്. ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വും​ ​(13​ ​പ​ന്തി​ൽ​ 24​)​ 2​ ​സി​ക്സും​ 1​ ​ഫോ​റും​ ​അ​ടി​ച്ച് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ 13​-ാം​ ​ഓ​വ​റി​ൽ​ ​ടി​ക്ന​റു​ടെ​ ​പ​ന്തി​ൽ​ ​ബ്രെ​യ്‌​സ്‌​വെ​ൽ​ ​മ​നോ​ഹ​ര​മാ​യ​ ​ക്യാ​ച്ചി​ലൂ​ടെ​യാ​ണ് ​സൂ​ര്യ​യെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​ഗി​ല്ലി​ന് ​കൂ​ട്ടാ​യി​ ​ഹാ​ർ​ദി​ക് ​എ​ത്തി​യ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​റിം​ഗ് ​ടോ​പ് ​ഗി​യ​റി​ലാ​വു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ ​കി​വി​ ​ബൗ​ളിം​ഗി​നെ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​അ​ടി​ച്ചു​ ​തെ​റി​പ്പി​ച്ചു.​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ ​വെ​റും​ 40​ ​പ​ന്തി​ൽ​ ​അ​ടി​ച്ചെ​ടു​ത്ത​ത് 103​റ​ൺ​സാ​ണ്.​ ​ആ ​കൂ​ട്ടു​കെ​ട്ടി​നി​ടെ​ ​ഗി​ൽ​ ​നേ​ടി​യ​ത് 23​ ​പ​ന്തി​ൽ​ 71​ ​റ​ൺ​സാ​ണ്.​ ​ഇ​തി​നി​ടെ​ ​ഗി​ൽ​ ​സെ​ഞ്ച്വ​റി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഹാ​ർ​ദി​കി​നെ​ ​ഡാ​രി​ൽ​ ​മി​ച്ച​ൽ​ ബ്രെ​യ്സ്‌​വെ​ല്ലി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​മ്പോ​ഴേ​ക്കും​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ 228​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​ദീ​പ​ക് ​ഹൂ​ഡ​ ​(2​)​​​ ​ഗി​ല്ലി​നൊ​പ്പം​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ 7​ ​സി​ക്സും​ 12​ ​ഫോ​റും​ ​ഗി​ല്ലി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്ന് ​അ​തി​ർ​ത്തി​യി​ലേ​ക്ക് ​പ​റ​ന്നു. അ​ട​പ​ട​ലം​ ​കി​വീ​സ് വ​മ്പ​ൻ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡ് ​ബാ​റ്റ​ർ​മാ​ർ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ളിം​ഗ് ​ആക്രമ​ണ​ത്തി​ന് ​മു​ന്നി​ൽ​ ​പൊ​രു​താ​ൻ​ ​പോ​ലു​മാ​കാ​തെ​ ​കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​ഫി​ൻ​ ​അ​ല​നെ​ ​(4​)​​​ ​പു​റ​ത്താ​ക്കി​ ​ഹാ​ർ​ദി​കാ​ണ് ​കി​വി​ ​വി​ക്ക​റ്റ് ​വേ​ട്ട​യ്ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​സ്ലി​പ്പി​ൽ​ ​സൂ​ര്യ​​ ​എ​ടു​ത്ത​ ​ക്യാ​ച്ച് ​ഗം​ഭീ​ര​മാ​യി​രു​ന്നു.​ അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഡെ​വോ​ൺ​ ​കോ​ൺ​വേ​യേ​യും​ ​(1​)​​,​​​ ​മാ​ർ​ക് ​ചാ​പ്മാ​നേ​യും​ ​(0​)​​​ ​തി​രി​ച്ച​യ​ച്ച് ​അ​ർ​ഷ്‌​ദീ​പ് ​ന്യൂ​സി​ല​ൻ​ഡി​നെ​ ​കൂ​ടു​ത​ൽ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി.​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​ഗ്ലെ​ൻ​ ​ഫി​ലി​പ്സും​ ​(2​)​​​ ​ഹാ​ർ​ദി​കി​ന്റെ​ ​പ​ന്തി​ൽ​ ​സ്ലി​പ്പി​ൽ​ ​സൂ​ര്യ​യു​ടെ​ ​കൈ​യി​ൽ​ ​ഒ​തു​ങ്ങി.​ ​പി​ന്നാ​ലെ​ ​ബ്രെ​യ്‌​സ്‌​വെ​ല്ലി​നെ​ ​(8​)​​​ ​ഉ​മ്രാ​ൻ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ 4.3​ ​ഓ​വ​റി​ൽ​ 21​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി​ ​ന്യൂ​സി​ല​ൻ​ഡ്.​ ​ഡാ​രി​ൽ​ ​മി​ച്ച​ലി​ന്റെ​​ ​ചെ​റു​ത്ത് ​നി​ൽ​പ്പാ​ണ് ​(​ 35​)​​​ ​ന്യൂ​സി​ല​ൻ​ഡ് ​സ്കോ​ർ​ ​ഇ​ത്ര​യെ​ങ്കി​ലും​ ​എ​ത്താ​ൻ​ ​കാ​ര​ണം.​ ​ഡാ​രി​ൽ​ ​മി​ച്ച​ലി​നെ​ക്കൂ​ടാ​തെ​ ​ക്യാ​പ്ട​ൻ​ ​സാ​ന്റ​്നർ​ക്ക് ​(13​)​​​ ​മാ​ത്ര​മാ​ണ് ​കി​വി​ ​നി​ര​യി​ൽ​ ​ര​ണ്ട​ക്കം​ ​ക​ട​ക്കാ​നാ​യു​ള്ളൂ.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഹാ​ർ​ദി​ക് ​നാല് ​വി​ക്കറ്റ് ​വീ​ഴ്ത്തി.