ഖേലോ ഇന്ത്യയും സ്പോർട്സ് ഫോർ ഓളും കൈകോർക്കും
Thursday 02 February 2023 4:56 AM IST
ന്യൂഡൽഹി: വിവിധ കായികമത്സരങ്ങൾ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സര സംഘാടകരായ സ്‌പോർട്‌സ് ഫോർ ഓൾ (എസ്‌എഫ്‌എ) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ദൗത്യത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് സ്‌പോൺസറിംഗ് മുഖേന അടിസ്ഥാന സൗകര്യങ്ങൾ പുതുക്കി പുതിയൊരു കായിക വിപ്ലവത്തിന് കരുത്തേകും.
ഇന്ത്യയുടെ കായിക വിനോദ ശേഷി വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.5 കോടി നിക്ഷേപിക്കുമെന്ന് എസ്.എഫ്.എ സ്ഥാപകൻ ഋഷികേശ് ജോഷി പറഞ്ഞു.