കായികരംഗത്തിന് 724 കോടിയുടെ അധിക സഹായം
Thursday 02 February 2023 4:58 AM IST
ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ കായിക മേഖലയ്ക്ക് 2023-24 സാമ്പത്തിക വർഷത്തിൽ 3397.32 കോടി രൂപ അനുവദിച്ചു.ഏഷ്യൻ ഗെയിംസും പാരീസ് ഒളിമ്പിക്സും അടുത്തുവരവെ കഴിഞ്ഞ തവണത്തെക്കാൾ 723.97 കോടി രൂപയാണ് കായിക മേഖലയ്ക്ക് അധികമായി അനുവദിച്ചത്.
കഴിഞ്ഞ തവണ 3062.60 കോടിയായിരുന്നു കായിക മേഖലയ്ക്കായി അനുവദിച്ചത്. എന്നാൽ കൊവിഡിനെത്തുടർന്ന് ഏഷ്യൻ ഗെയിംസ് മാറ്രിവച്ചതിനാൽ 389.25 കോടി കുറച്ച് 2673.35 കോടിയാണ് കായികമേഖലയ്ക്ക് നൽകിയത്. ആ കുടിശിക കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ 723.97 കോടി രൂപ കൂടുതലായി അനുവദിച്ചത്.