അഞ്ച് വയസുകാരിയെ നോക്കാൻ അലക്സയെ ഏൽപിച്ചു; കാമുകിക്കൊപ്പം പബ്ബിൽ അടിച്ചുപൊളിച്ച് യുവാവ്

Thursday 02 February 2023 1:49 PM IST

കുട്ടിയെ നോക്കാൻ അലക്‌സയെ ഏൽപിച്ച് പിതാവ് കാമുകിക്കൊപ്പം പബ്ബിൽ പോയി. അഞ്ച് വയസുകാരിയെ വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് മുപ്പതുകാരനായ പിതാവ് പോയത്. എവിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമല്ല.

റിപ്പോർട്ടുകൾ പ്രകാരം രാത്രി കുഞ്ഞിനെ തനിച്ചാക്കി പുറത്തുപോയതിന് പിതാവിനുമേലുള്ള കുഞ്ഞിന്റെ കസ്റ്റഡി നഷ്ടമാകുകയും ചെയ്തു. മകളെ ഉറക്കി കിടത്തിയ ശേഷം കിടക്കയ്ക്ക് അരികിലായി അലക്‌സ വയ്ക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ കുട്ടി കരയുന്നത് കേട്ട് അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു.

ആമസോൺ അലക്‌സ ക്യാമറയിലൂടെ താൻ കുഞ്ഞിനെ നോക്കുന്നുണ്ടെന്നായിരുന്നു മുപ്പതുകാരന്റെ വാദം. ഇയാളും ഭാര്യയും വേർപിരിഞ്ഞാണ് കഴിയുന്നതെന്നാണ് സൂചന. അതേസമയം, കാമുകിയുമായി ഇയാൾ വഴക്കിട്ട് പിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Advertisement
Advertisement