കേന്ദ്ര ബഡ്ജറ്റ് കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടും: കർഷക കോൺഗ്രസ്
Friday 03 February 2023 12:28 AM IST
മലമ്പുഴ: കേന്ദ്രബഡ്‌ജറ്റ് കൃഷിക്ക് ഒരാനുകൂല്യവും പ്രഖ്യാപിച്ചില്ലെന്നും കർഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ വള്ളിക്കോട്, വി.മോഹൻദാസ്, ഇ.എം.ബാബു, എം.രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഡി.രമേശ്, കെ.കെ.സതീഷ്, രവി എണ്ണപാടം, കെ.കെ.രാമകൃഷ്ണൻ, വി.സച്ചിദാനന്ദൻ, കെ.രവീന്ദ്രൻ, കെ.ജി.സുകുമാരൻ, കെ.സെന്തിൽകുമാർ, പ്രമോദ് പ്രസംഗിച്ചു.