പട്ടാമ്പിയിൽ മിനി വൈദ്യുതി ഭവനം വരുന്നു

Friday 03 February 2023 12:18 AM IST

പട്ടാമ്പി: കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന മിനി വൈദ്യുതി ഭവനം യാഥാർത്ഥ്യമാവുന്നു. കൂമ്പൻകല്ലിലെ 33 കെ.വി സബ് സ്റ്റേഷൻ വളപ്പിലെ കെട്ടിടത്തിൽ ഈ മാസം തന്നെ ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.

ഇത് യാഥാർത്ഥ്യമാവുന്നതോടെ പട്ടാമ്പി വൈദ്യുത ഡിവിഷൻ, സബ് ഡിവിഷൻ, വൈദ്യുത സെക്ഷൻ എന്നീ ഓഫീസുകൾ ഒരു കെട്ടിടത്തിലാകും. 2021 സെപ്തംബറിലാണ് നിർമ്മാണം തുടങ്ങിയത്. 1.56 കോടിയാണ് പദ്ധതി അടങ്കൽ. നിലവിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ഓഫീസുകളെല്ലാം വ്യത്യസ്തയിടങ്ങളിലാണ്. പലതും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ഓരോ വർഷവും വലിയൊരു തുക വാടകയിനത്തിൽ വന്നിരുന്ന ചെലവ് പദ്ധതി നടപ്പാക്കുന്നതോടെ കുറയും.

പട്ടാമ്പിയിൽ 110 കെ.വി സബ് സ്റ്റേഷൻ വന്നതോടെ മിനി വൈദ്യുതി ഭവന് വലിയ പ്രാധാന്യം വന്നിട്ടുണ്ട്.