മാർക്കറ്റ് നവീകരണം ഉടൻ
Friday 03 February 2023 12:25 AM IST
പാലക്കാട്: നഗരത്തിലെ പച്ചക്കറി, മത്സ്യ മാർക്കറ്രുകൾ നവീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. മേലാമുറിയിലെ പച്ചക്കറി മാർക്കറ്റിന്റേത് 100 വർഷം പഴക്കമുള്ള കെട്ടിടമാണ്. രണ്ടായിരത്തോളം പേർ നിത്യേന എത്തുന്നു. മത്സ്യമാർക്കറ്റ് കെട്ടിടത്തിന് 60 വർഷം പഴക്കമുണ്ട്. രണ്ട് മാർക്കറ്റുകളും നവീകരിക്കാൻ എട്ടുകോടി രൂപ ചെലവ് കണക്കാക്കുന്നു. പ്ലാൻ ഫണ്ടിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും പണം കണ്ടെത്തും. പച്ചക്കറി മാർക്കറ്റ് നവീകരണത്തിന് രണ്ടര കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകിയതായും ഷാഫി പറമ്പിലിന്റെ സബ്മിഷന് മന്ത്രി പറഞ്ഞു.