ഫയർ ഫോഴ്സിൽ 'ആപതാ മിത്ര'മാകാം

Friday 03 February 2023 12:47 AM IST

കൊച്ചി: സേവന സന്നദ്ധരായ യുവതി യുവാക്കൾക്ക് കേരളാ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ 'ആപതാ മിത്ര' പദ്ധതിയിൽ ചേരാം. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തദ്ദേശീയമായി സേവനം ലഭ്യമാക്കുന്നതിന് ഫയർ ഫോഴ്‌സിനെ സഹായിക്കുക, അപകട സാദ്ധ്യത മുൻകൂട്ടി നിലയത്തിൽ അറിയിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി വോളന്റിയർമാർക്ക് പ്രത്യേക പരിശീലനം നൽകും. കുറഞ്ഞത് 7-ാം ക്ലാസ് വിദ്യഭ്യാസയോഗ്യത ഉള്ളവരും 18 നും 40 നു മിടയിൽ പ്രായമുളളവരുമായ വർക്കാണ് അവസരം. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത അഗ്‌നിരക്ഷാ നിലയത്തലവൻ മുമ്പാകെ 10ന് വൈകിട്ട് 5ന് അകം നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 9497920115, 9497920125.