എം.പി.പോൾ അവാർഡ് ദാനം
Friday 03 February 2023 12:55 AM IST
കൊച്ചി: പ്രൊഫ.എം.പി.പോൾ പുരസ്‌കാരദാനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃക്കാക്കര ഭാരതമാതാ കോളേജിൽ സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. എം.പി. പോൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വി. തോമസ് അദ്ധ്യക്ഷത വഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ.എം. ലീലാവതിക്കും നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം എൻ. രാധാകൃഷ്ണൻ നായർക്കും എന്നിവർക്കും സമ്മാനിക്കും. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ പ്രൊഫ.എം. തോമസ് മാത്യുവിനെ റഫീഖ് അഹമ്മദ് ആദരിക്കും. ഭാരത മാതാ കോളേജ് മാനേജർ റവ.ഡോ.എബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.കെ.എം. ജോൺസൺ, അസി.ഡയറക്ടർ ഫാ.ജിമ്മിച്ചൻ കർത്താനം, ഡോ.മഹേഷ് മംഗലാട്ട് , ഡോ.സി.ജെ.ജോർജ്ജ്, ഡോ.തോമസ് പനക്കളം, തുടങ്ങിയവർ പ്രസംഗിക്കും