മകം തൊഴൽ അരികെ: അപായഭീതിയിൽ ചോറ്റാനിക്കര ക്ഷേത്ര നടപ്പന്തൽ

Friday 03 February 2023 12:52 AM IST

• കീഴ്ക്കാവിന് മുന്നിലെ സംരക്ഷണഭിത്തി തകർന്ന് കുളത്തിലേക്ക് വീണിട്ട് ഒമ്പതുമാസം

ചോറ്റാനിക്കര: ലക്ഷങ്ങൾ എത്തുന്ന മകം തൊഴൽ മഹോത്സവത്തി​ന് ഒരു മാസം മാത്രം ശേഷി​ക്കെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കീഴ്ക്കാവിൽ വൻ അപകട ഭീഷണി​.

കീഴ്ക്കാവി​ലെ നടപ്പന്തലി​ന്റെ സംരക്ഷണഭിത്തി ഒമ്പതുമാസം മുമ്പ് ഇടി​ഞ്ഞ് ആറാട്ട് കുളത്തി​ലേക്ക് വീണതി​നെത്തുടർന്ന് അമ്പതടി​ നീളമുള്ള കോൺ​ക്രീറ്റ് നടപ്പന്തൽ അപകടകരമായ സ്ഥി​തി​യി​ലാണ്. തറനി​രപ്പി​ൽനി​ന്ന് മുപ്പത് അടി​യോളം താഴ്ചയിലാണ് കുളം. അസ്ഥി​വാരം പുറത്തുകാണാവുന്ന രീതി​യി​ലായ ഭാഗം ആറു മാസമായി​ മണൽ ചാക്ക് വച്ച് വലി​യ ഷീറ്റി​ട്ട് മൂടി​യി​ട്ടി​രി​ക്കുകയാണ്.

മാർച്ച് ആറിനാണ് ക്ഷേത്രത്തി​ലെ ലക്ഷക്കണക്കി​ന് ഭക്തരെത്തുന്ന പ്രസി​ദ്ധമായ മകംതൊഴൽ മഹോത്സവം. അതി​ന് മുമ്പേ സുരക്ഷാ നടപടി​കൾ സ്വീകരിച്ചി​ല്ലെങ്കി​ൽ ദുരന്തസാദ്ധ്യതയുണ്ട്.

കഴി​ഞ്ഞ ആഗസ്റ്റ് ആറി​നാണ് ചുറ്റുമതിലും സ്റ്റീൽ ഗ്രില്ലും കുളത്തിലേക്ക് വീണത്. മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ ജീവനക്കാർ മുളയും കമ്പിവേലിയും കെട്ടി​ തി​രി​ച്ചി​രുന്നതി​​നാൽ അന്ന് ആളപായമൊന്നും ഉണ്ടായി​ല്ല. വലി​യ ശബ്ദത്തോടെ ഭി​ത്തി​ ഇടി​ഞ്ഞു താഴേക്ക് വീഴുന്ന വീഡി​യോ ദൃശ്യങ്ങൾ വൈറലായി​രുന്നു.

വി​ശേഷദി​നങ്ങളി​ൽ ദർശനസമയം നൂറുകണക്കി​ന് ഭക്തർ കീഴ്ക്കാവി​ലമ്മയെ ഇവി​ടെ നി​ന്ന് തൊഴുന്നുണ്ടാകും. അല്ലാത്തപ്പോഴും ഭക്തർ ഇവി​ടെ ഭജനയി​രി​ക്കാറുണ്ട്. ഉടൻ സംരക്ഷണ ഭി​ത്തി​ പുനർനി​ർമ്മി​ക്കുമെന്ന് അന്ന് കൊച്ചി​ൻ ദേവസ്വം ബോർഡ് പ്രസി​ഡന്റ് പ്രഖ്യാപി​ച്ചി​രുന്നെങ്കി​ലും പാഴ്വാക്കായി​. ദേവസ്വം ബോർഡി​ന്റെ കാലാവധി​യും കഴി​ഞ്ഞു. പുതി​യ ബോർഡ് നി​ലവി​ൽ വന്നി​ട്ടുമി​ല്ല. ഇപ്പോൾ ടെൻഡർ നടപടി​കൾ പുരോഗമി​ക്കുകയാണ്. അത് കഴി​ഞ്ഞ് ഒരു മാസത്തി​നുള്ള പണി​തീർക്കൽ എളുപ്പവുമല്ല. കാക്കനാട് കരി​മുകളി​ലെ എ.എഫ്. എ.എഫ് കൺസ്ട്രക്ഷനാണ് കരാർ.

# ചോറ്റാനി​ക്കര കീഴ്ക്കാവി​ലെ സംരക്ഷണഭി​ത്തി നി​ർമ്മാണം​ ഓൺ​ലൈൻ ഓൺ​ലൈൻ ടെണ്ടറി​ലൂടെ ഉറപ്പി​ച്ചി​ട്ടുണ്ട്. 20 ലക്ഷത്തിനു മുകളിലെ പ്രവൃത്തി​യായതി​നാൽ ഹൈക്കോടതി​യുടെ അനുമതി​ കാക്കുകയാണ്. മകംതൊഴലി​ന് മുമ്പ് പണി​ പൂർത്തി​യാക്കാനാകുമെന്ന് കരുതുന്നു.

പി​.ഡി​.ശോഭന, സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ്

# നിർമ്മാണം പൂർത്തി​യാകാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടി​വരും. ടി​പ്പർ, ക്വാറി​, ക്രഷർ സമരങ്ങൾ നടക്കുന്നതി​നാൽ നി​ർമ്മാണ സാമഗ്രി​കൾ കി​ട്ടാനി​ല്ല.

ജബ്ബാർ കരിമുകൾ, ഉടമ

എ.എഫ്. എ.എഫ് കൺസ്ട്രക്ഷൻ

അപകടാവസ്ഥ ഒഴി​വാക്കാൻ അടി​യന്തര നടപടി​ വേണം. ഭക്തരുടെ പണത്തി​നോട് മാത്രമാണ് കൊച്ചി​ൻ ദേവസ്വം ബോർഡി​ന് താത്പര്യം.

ഡി​. വിശ്വനാഥൻ, ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി, ചോറ്റാനിക്കര