ജനശ്രീ സുസ്ഥിര വികസന മിഷൻ
Friday 03 February 2023 12:31 AM IST
ആലുവ: ജനശ്രീ സുസ്ഥിര വികസന മിഷൻ 16 -ാമത് വാർഷികാഘോഷം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ലാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പ്രൊഫ.എം. തോമസ് മാത്യുവിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ആദരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി എക്‌സൈസ് ഓഫീസർ വി. ജയരാജ് ഓട്ടൻ തുള്ളൽ നടത്തി. ജനശ്രീ ഭാരവാഹികളായ ആർ. ത്യാഗരാജൻ, മേരി കുര്യൻ, വി.എൻ. പുരുഷോത്തമൻ, ബാബു കൊല്ലം പറമ്പിൽ, പി.എൻ. ഉണ്ണിക്കൃഷ്ണൻ, ലത്തീഫ് പൂഴിത്തറ, സൈജി ജോളി, എം.എ.എം. മുനീർ തുടങ്ങിയവർ സംസാരിച്ചു.